congress against ysr biopic yathra
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയം പറയുന്ന സിനിമകളുടെ കുത്തൊഴുക്കാണ്. ഉറിയും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററും യാത്രയുമെല്ലാം അക്കൂട്ടത്തില്‍ വരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്ര കഴിഞ്ഞ ദിവസമാണ് റിലീസായത്. മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അതിനിടെ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് മമ്മൂട്ടി ചിത്രത്തിനെതിരെ വാളെടുത്തിരിക്കുന്നത്.